library-file
മൂവാറ്റുപുഴ താലൂക്ക് കൗൺസിൽ നടത്തിയ താലൂക്ക് ലെെബ്രറി സംഗമം ജില്ലാ ലെെബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്യുന്നു. ജോഷി സ്ക്കറിയ, ജോസ് കരിമ്പ, സി.ടി. ഉലഹന്നാൻ, സി.കെ. ഉണ്ണി എന്നിവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി സംഗമം ജില്ലാ ലെെബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലെെബ്രറി കൗൺസിൽ അംഗം പി.കെ.വിജയൻ സ്വാഗതം പറ‌ഞ്ഞു. ജില്ലാ ലെെബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ജോഷി സ്ക്കറിയ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ സംസാരിച്ചു. താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും വരവുചെലവുകണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. സി.എൻ. പ്രഭകുമാർ, കെ.സി. രതീശൻ, ജോൺസൺ ചാണ്ടി, ദേവദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പ്രവർത്തന റിപ്പോർട്ടും വരവുചെലവുകണക്കും ബഡ്ജറ്റും പാസാക്കി. താലൂക്ക് എക്സിക്യുട്ടീവ് അംഗം അജി പയറ്റുതറ നന്ദി പറഞ്ഞു.