cosmo
കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ എസ് എസ് എൽ സി മുതൽ പി ജി വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ ലെെബ്രറി പ്രസിഡന്റ് ജോസ് അഗസ്റ്റ്യൻ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിയർ ഗെെഡൻസ് ക്ലാസും എസ്.എസ്.എൽ.സി മുതൽ പി.ജിവരെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് വിദ്യാർത്ഥികളെ ആദരിച്ചു. ലെെബ്രറി പ്രസിഡന്റ് ജോസ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അഡ്വ. ടാജ് കെ ടോം സ്വാഗതം പറഞ്ഞു. ലെെബ്രറി വെെസ് പ്രസിഡന്റ് കെ.കെ. ജയേഷ് , കമ്മിറ്റി അംഗങ്ങളായ സോയി സോമൻ ടി., വിനോദ് ജോർജ് ഡാനിയേൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കരിയർ വിദഗ്ദ്ധൻ ബാബു പള്ളിപ്പാട്ട് (എം. ജി യൂണിവേഴ്സിറ്റി) കരിയർ ഗൈഡൻസ് ക്ലാസെടുത്തു.