വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ കിഴക്കുഭാഗത്തുള്ള വിശാലമായ കായലിൽമത്സ്യം കുറയുന്നു. മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്ന് ഇനങ്ങൾപോലും ഇപ്പോൾ ലഭിക്കുന്നില്ല.മത്സ്യസമ്പത്തിൽ വൻ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റു പ്രദേശങ്ങളിലുള്ളവർ കടലിൽനിന്നും പിടിച്ച് ഐസ് ഇട്ട് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സൂക്ഷിച്ചതിനുശേഷം കിട്ടുന്ന കടൽമത്സ്യങ്ങളാണ് കഴിച്ചിരുന്നതെങ്കിൽ വൈപ്പിൻകരയിലും സമീപപ്രദേശങ്ങളിലുള്ളവർക്ക് എപ്പോഴും പിടക്കുന്ന മീനുകൾ ലഭിച്ചിരുന്നു. കരിമീൻ, കണമ്പ്, ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങി രുചികരമായ മത്സ്യങ്ങളായിരുന്നു ഏറെയും.
മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഒന്നിച്ചുവന്നപ്പോൾ കായലിലെ മത്സ്യസമ്പത്തിന് അറുതിയായി. വഞ്ചിയിലും കരയിൽ നിന്നുള്ള വീശുവലകളിലും ചീനവലകളിലുമായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഉപജീവനം നടത്തിയിരുന്നത്. രാത്രി മുഴുവൻ പണിയെടുത്തു കിട്ടുന്ന മത്സ്യങ്ങൾ പുലർച്ചെതന്നെ വൈപ്പിൻകരയിലെ നൂറുകണക്കിന് വിൽപ്പനകേന്ദ്രങ്ങളിൽ എത്തേണ്ട താമസംഎല്ലാം നല്ല വിലയ്ക്ക് വിറ്റുപോകും. കൃത്രിമമില്ലാത്തമത്സ്യത്തിനായി അന്യദേശങ്ങളിൽ നിന്നുപോലും വൈപ്പിൻകരയിലെ മാർക്കറ്റുകളിൽ എത്തുമായിരുന്നു.
. കടലിലെ മത്സ്യസമ്പത്ത് കുറയാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളും മത്സ്യഗവേഷണ സ്ഥാപനങ്ങളും കായലിലെ ദുസ്ഥിതി ശ്രദ്ധിക്കുന്നതേയില്ല.ശാസ്ത്രീയമായ രീതികൾ അവലംബിച്ച് മത്സ്യസമ്പത്ത് നശിക്കാതെ നിലനിർത്തണമെന്നാണ് സാധാരണക്കാരായ തൊഴിലാളികളും വ്യാപാരികളും പൊതുജനങ്ങളും ഒറ്റക്കെട്ടായിആവശ്യപ്പെടുന്നത്.

ഏലൂർ വ്യവസായമേഖലയിൽ നിന്നുള്ളരാസമാലിന്യം

നീരൊഴുക്കിന്റെ കുറവ്

കണ്ടൽക്കാടുകളുടെ നാശം

മത്സ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ഡ്രഡ്ജിങ്ങിനെ തുടർന്നുണ്ടായ കായലിലെ കര

അനിയന്ത്രിതമായി സ്ഥാപിക്കപ്പെട്ട ചീനവലകൾ