cial
സിയാലിന്റെ സൗരോർജ പദ്ധതിയ്ക്ക് മാത്രമായി സ്ഥാപിച്ചവൈദ്യുതി സബ്സ്റ്റേഷൻ സിയാൽ മാനേജിംഗ് ഡയറക്ടർ വി . ജെ . കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശ്ശേരി : ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതിയ്ക്ക് മാത്രമായി പുതിയ വൈദ്യുതി സബ്സ്റ്റേഷൻ സ്ഥാപിച്ചു . 16 കോടി രൂപ ചെലവിട്ട് പണികഴിപ്പിച്ച പദ്ധതി സിയാൽ മാനേജിംഗ് ഡയറക്ടർ വി . ജെ . കുര്യൻ ഉദ്ഘാടനം ചെയ്തു . സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഗ്രിഡിലേയ്ക്ക് നൽകാനും ആവശ്യമുള്ളപ്പോൾ ഗ്രിഡിൽ നിന്ന് തിരിച്ചെടുക്കാനും നേരത്തെ ഒരു സബ്സ്റ്റേഷൻ ആണ് ഉപയോഗിച്ചിരുന്നത് . സൗരോർജ സ്ഥാപിതശേഷി വർദ്ധിച്ചതോടെ ഇത് മതിയാകാതെ വന്നു . ഈ സാഹചര്യത്തിലാണ് സൗരോർജ പ്ലാന്റുകളിലെ വൈദ്യുതി ഗ്രിഡിലേയ്ക്ക് കൊടുക്കാൻ പ്രത്യേക 110 കെ . വി . സബ്സ്റ്റേഷൻ സ്ഥാപിച്ചത് . സൗരോർജം ലഭ്യമല്ലാത്ത സമയത്ത് പഴയ സബ്സ്റ്റേഷൻ വഴിയാകും ഗ്രിഡിൽ നിന്ന് വിമാനത്താവളത്തിലേയ്ക്ക് വൈദ്യുതി ലഭ്യമാക്കുക .സബ്സ്റ്റേഷന്റെ രൂപകൽപ്പന സിയാൽ ഇലക്ട്രിക്കൽ വിഭാഗമാണ് നിർവഹിച്ചത് . നിലവിൽ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോർജ സ്ഥാപിതശേഷി . പ്രതിദിനം ശരാശരി 1 . 63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവ ഉത്പാദിപ്പിക്കുന്നുണ്ട് . ഉപഭോഗം 1 . 53 ലക്ഷം യൂണിറ്റും . പ്രതിവർഷം 36 കോടി രുപയാണ് വൈദ്യുതി ബിൽ ഇനത്തിൽ സിയാൽ ലാഭിക്കുന്നത് . ടെക് മാനേജിങ് ഡയറക്ടർ ബി . പ്രസാദ് , എയർപോർട്ട് ഡയറക്ടർ എ . സി . കെ . നായർ , എക്സിക്യൂട്ടീവ് ഡയറക്ടർ എ . എം . ഷബീർ , സി . എഫ് . ഒ . സുനിൽ ചാക്കോ , ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് പൈ , കൺസൾട്ടന്റ് രാജൻ ബാബു തുടങ്ങിയവർ പങ്കെടുത്തു .

വൈദ്യുതി ബിൽ ഇനത്തിൽ സിയാൽ ലാഭിക്കുന്നത് .പ്രതിവർഷം 36 കോടി രൂപ.