raju
അറസ്റ്റിലായ രാജു

കൊച്ചി: സെമിത്തേരിമുക്കിലുള്ള ഹോളി ഫാമിലി ചർച്ചിലെ ജോലിക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജുവിനെ (60) പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 12 ന് പള്ളിയുടെ ഹാളിൽ വിവാഹ സത്ക്കാരമുണ്ടായിരുന്നു. അതിനിടയിൽ വൈദ്യുതി നിലച്ചതോടെ പള്ളിയിലുണ്ടായിരുന്നവർ ഹാളിലേക്ക് പോയപ്പോൾ റിസപ്ഷൻ റൂമിൽ വച്ചിരുന്ന ജോലിക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയുമായിരുന്നു. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷണദൃശ്യങ്ങൾ ലഭിച്ചു. മോഷണം നടത്തിയ ഫോൺ സ്വന്തമാണെന്ന് ധരിപ്പിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് 5000 രൂപയ്ക്ക് വിറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് എസ്.ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.