mela
മേള ഫൈൻ ആർട്ട്സ് സൊസൈറ്റി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തിൽ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ സംസാരിക്കുന്നു. പി.എം. ഏലിയാസ്, ഡോ. കെ.സി. സുരേഷ്, പായിപ്ര രാധാകൃഷ്ണൻ, എസ്. മോഹൻദാസ്, വി.എ. കുഞ്ഞുമെെതീൻ, കെ.എച്ച്. ഇബ്രാഹിം കരിം എന്നിവർ സമീപം

മൂവാറ്റുപുഴ: മേള ഫൈൻ ആർട്ട്സ് സൊസൈറ്റി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനം കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് വൈശാഖൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേള പ്രസിഡന്റ് എസ്. മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. ശില്പശാല ഡയറക്ടർ പായിപ്ര രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.എ. കുഞ്ഞുമൈതീൻ, സെക്രട്ടറി പി.എം. ഏലിയാസ്, കെ.എച്ച്. ഇബ്രാഹിം കരിം, ഡോ.അഡ്വ.കെ.സി. സുരേഷ് എന്നിവർ സംസാരിച്ചു. മേളയുടെ ഉപഹാരം മോഹൻദാസ് വൈശാഖന് സമ്മാനിച്ചു.