schoolmarket
മൂവാറ്റുപുഴ ഗവൺമെന്റ്‌ സർവന്റ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സ്‌കൂൾ മാർക്കറ്റിന്റെ ഉദ്‌ഘാടനം സംഘം പ്രസിഡന്റ്‌ ബെന്നി തോമസ്‌ നിർവഹിക്കുന്നു. എസ്‌.കെ.എം. ബഷീർ, അബൂബക്കർ ടി.എ., ദീപ എ.ബി., പുഷ്‌പ കെ.കെ., വി.കെ. വിജയൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഗവൺമെന്റ് സർവന്റ്‌സ് സഹകരണ സംഘത്തിന്റെ സ്‌കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ബെന്നി തോമസ് നിർവഹിച്ചു. ആദ്യവില്പന സഹകരണ സംഘം സീനിയർ ഇൻസ്‌പെക്ടർ ദാസ് പി.ജി. ഏറ്റുവാങ്ങി. സംഘം ഭരണസമിതി അംഗങ്ങളായ എസ്.കെ.എം. ബഷീർ, അബൂബക്കർ ടി.എ., ദീപ എ.ബി., പുഷ്പ കെ.കെ., സംഘം സെക്രട്ടറി വി.കെ. വിജയൻ എന്നിവർ സംസാരിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ നടത്തുന്ന സ്‌കൂൾ മാർക്കറ്റിൽ സ്‌കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായവ മിതമായ വിലയ്ക്ക് ലഭിക്കും.