വൈപ്പിന്‍: മുനമ്പം എസ്.എൻ. ഡി.പി ശാഖ വക ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ടാദിന മഹോത്സവം നാളെ

വൈകീട്ട് 3.20 ന് ദേവസ്വം മാനേജർ കെ.ടി ഡെനീഷ് ഭദ്രദീപം തെളിയിക്കുന്നതോടെ ആരംഭിക്കും. തുടർന്ന് ഉല്ലല തങ്കമ്മയുടെപ്രഭാഷണം.വൈകീട്ട് 4.30 ന് സാംസ്ക്കാരികസമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്‌ ഡോ.എം എൻ സോമന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ്‌ ടി ജി വിജയന്‍ അദ്ധ്യക്ഷനാകും.യൂണിയൻ സെക്രട്ടറി പി ഡി ശ്യാംദാസ്‌ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡ്‌ ദാനം ബോർഡ് മെമ്പർ കെപി ഗോപാലകൃഷ്ണൻ നിർവഹിക്കും.ശാഖപ്രസിഡന്റ്‌ കെ എൻ മുരുകൻ, സെക്രട്ടറി രാധാനന്ദൻ, വൈസ് പ്രസിഡന്റ്‌ രഞ്ചൻ തേവാലിൽ, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ്‌ എ എസ് അനന്തൻ എന്നിവർ പ്രസംഗിക്കും.തുടർന്ന്കലാപരിപാടികൾ. 19 ന് രാവിലെ ഗുരുപൂജ, നാരായണീയം, വൈകീട്ട് നിറമാലയും ചുറ്റുവിളക്കും, പുഷ്പാഭിഷേകം, 20 ന് രാവിലെ അഷ്ട൫വ്യ മഹാഗണപതിഹോമം,ബ്രഹ്മകലശാഭിഷേകം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് മാല്യങ്കര കണ്ണേങ്കാട്ട് ക്ഷേത്രത്തിൽ നിന്ന് താല ഘോഷയാത്ര, ഉത്സവചടങ്ങുകക്ക് മേല്‍ശാന്തി എം ജി രാമചന്ദ്രൻ മുഖ്യകാർമ്മികത്വം വഹിക്കും.