കൊച്ചി: നഗരത്തിൽ വീണ്ടും തീപിടിത്തം. പനമ്പള്ളിനഗറിലെ ക്ലൗഡ് ഒമ്പത് ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു അപാർട്ട്‌മെന്റിനാണ് ഇന്നലെ പുലർച്ചെ ആറേകാലോടെ തീ പിടിച്ചത്. ആളപായമില്ല. ചന്ദനത്തിരിയിൽ നിന്നാണ് തീ പടർന്നത്. വാടകക്കാരായിരുന്നു ഫ്ലാറ്റിൽ. ഫർണീച്ചറുകളും മറ്റ് വസ്തുക്കളും പൂർണമായും കത്തി നശിച്ചു. മറ്റ് മുറികളിൽ ഉറങ്ങുകയായിരുന്ന താമസക്കാർ വിവരം അറിഞ്ഞില്ല. പുക ഉയരുന്നത് കണ്ട് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരാണ് വിളിച്ചുണർത്തിയത്. പനമ്പള്ളിനഗർ ഫയർഫോഴ്‌സിൽ നിന്ന് ഒരു യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു.