കൊച്ചി: ദീർഘനാളായി അബോധാവസ്ഥയിലുള്ള രോഗിയെ ചികിത്സക്കായി ലക്ഷദ്വീപിലെ കവരത്തിയിൽ നിന്ന് നാവികസേനയുടെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് , മിനിക്കോയ് യൂണിയൻ അഡ്മിനിസ്‌ട്രേഷന്റെ അഭ്യർഥനയെ തുടർന്നാണ് കൽപേനി സ്വദേശിനി ചെറിയാബി(43) യെ കൊച്ചിയിൽ എത്തിച്ചത്. ഇവരെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിൽ നാവികസേനയുടെ മെഡിക്കൽ സംഘം സഹായത്തിനുണ്ടായിരുന്നു.