km
കെ.എം.എ വിമെൻ ലീഡർഷിപ്പ് കോൺക്ളേവ് ഡോ.ടെസി തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോൾ പകച്ചു നിൽക്കാതെ അവയെ തരണം ചെയ്യാൻ ശീലിച്ചാൽ മാത്രമേ സ്ത്രീകൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ കഴിയൂവെന്ന് ഡി.ആർ.ഡി.ഒ ഏറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച വിമെൻ ലീഡർഷിപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുടുംബത്തിൽ നിന്നാണ് മാറ്റങ്ങൾ തുടങ്ങേണ്ടത്. സ്ത്രീകൾക്ക് മാത്രമാണ് ഗൃഹഭരണത്തിന്റെ ഉത്തരവാദിത്വം എന്ന പരമ്പരാഗത ചിന്താഗതി മാറണമെന്ന് ടെസി തോമസ് പറഞ്ഞു. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ദിനേശ് പി തമ്പി അദ്ധ്യക്ഷനായി. വിമെൻ മാനേജേഴ്‌സ് ഫോറം ചെയർപേഴ്‌സൺ മരിയ എബ്രഹാം സ്വാഗതവും കെ.എം.എ ഹോണററി സെക്രട്ടറി ജോർജ് ആന്റണി നന്ദിയും പറഞ്ഞു.