s-rameshan-nair
കവി എസ്.രമേശൻ നായർ

കൊച്ചി: സാമൂഹിക പരിഷ്കർത്താവും വിദ്യഭ്യാസ വിചക്ഷണനും നവോത്ഥാന നായകനുമായ കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ സ്മരണാർത്ഥമുള്ള കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരത്തിന് കവി എസ്. രമേശൻ നായർ അർഹനായി. ഗുരുപൂർണിമ ഉൾപ്പെടെ നിരവധി കാവ്യങ്ങളും, ആയിരക്കണക്കിന് ചലച്ചിത്ര- ഭക്തിഗാനങ്ങളും കവിതകളും രചിച്ച് മലയാളത്തിന് നൽകിയ സവിശേഷ സംഭാവനകളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്ക്കാരം മേയ് 26ന് ഞായറാഴ്ച്ച വൈകീട്ട് നാലിന്ന് കലൂർ ശ്രീപാവക്കുളം മഹാദേവക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വിശ്വഹിന്ദു പരിഷത്തിന്റെയും കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാര വേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ്ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.