sndp-munabam
മുനമ്പം ഗുരുദേവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തോടനുമ്പന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എസ് എന്‍ ഡി പി യോഗം പ്രസിഡന്റ്‌ ഡോ.എം എന്‍ സോമന്‍ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വിദ്യാഭ്യാസത്തിന് പരമപ്രാധാന്യം നൽകണമെന്ന് എസ്. എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖയുടെ ഗുരുദേവക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു ഡോ.സോമൻ.

എന്ത് വിറ്റിട്ടാണെങ്കിലും പണയം വച്ചിട്ടായാലും മക്കളെ വിദ്യാസമ്പന്നരാക്കണം. വിദ്യാഭ്യാസം നേടിയാൽ മറ്റ് ഐശ്വര്യങ്ങളെല്ലാം പിന്നാലെ വരുമെന്ന് അദ്ദേഹം പറഞ്ഞു.

വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.ഡി ശ്യാംദാസ് മുഖ്യപ്രഭാഷണം നടത്തി. പാരമ്പര്യചികിത്സാരംഗത്ത് 50 വർഷംപിന്നിട്ട പി.കെ പരമേശ്വരൻ വൈദ്യരെ സമ്മേളനത്തിൽ ആദരിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. ഉല്ലല തങ്കമ്മ, എ.എസ് അനന്തൻ, കെ.എൻ മുരുകൻ,സെക്രട്ടറി രാധാനന്ദനൻ, രഞ്ചൻ തേവാലിൽ, കെ.ടി ഡെനീഷ് എന്നിവർ സംസാരിച്ചു.

ഇന്ന് വൈകീട്ട് പുഷ്പാഭിഷേകം, നാളെ ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് മാല്യങ്കര കണ്ണേങ്ങാട്ട് ക്ഷേത്രത്തിൽ നിന്ന് താലഘോഷയാത്ര.