ramesh
ഫ്‌ളഡ് റിലീഫ് അസോസിയേഷൻ ഫോർ മെർച്ചന്റ്‌സ് ആൻഡ് എൻട്രപ്രൂണേഴ്‌സ് (ഫ്രെയിം ) സംസ്ഥാന സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പ്രളയ പുനരുദ്ധാരണത്തിൽ സർക്കാർ മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. ഫ്‌ളഡ് റിലീഫ് അസോസിയേഷൻ ഫോർ മർച്ചന്റ്‌സ് ആൻഡ് എൻട്രപ്രണേഴ്‌സിന്റെ (ഫ്രെയിം) പ്രഥമ സംസ്ഥാനതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട കച്ചവടക്കാരെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിക്കുകയാണ്. ശ്രദ്ധയിൽ പെടാതെപോയ ധാരാളം ജീവിതങ്ങളും കഷ്ടനഷ്ടങ്ങളമുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ചെറുകിട കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഫ്രെയിം അതിന് മുൻകൈ എടുക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.

റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വർക്കി പീറ്റർ, കൈരളി ഫോർഡ് ചെയർമാൻ ജി. മോഹനൻ, എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രസിഡൻറ് സാജൻ ജോസഫ്, കേരള സ്മാൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് വി.എം. അലി, പ്ലൈവുഡ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മുജീബ്, മൂവാറ്റുപുഴ മുൻ സ്റ്റാൻഡിംഗ് കോൺസൽ അംഗം കെ.എം. കബീർ, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന രക്ഷാധികാരി എസ്.എസ്. മേനോൻ, ബി.ജെ.പി വ്യവസായ സെൽ സംസ്ഥാന കോ കൺവീനർ സി.വി. സജിനി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എൻ.കെ. നസീർ, സംസ്ഥാന കമ്മിറ്റിയംഗം നെടുമ്പാശേരി രവി, ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, മുരളീധരൻ, പി.പി. ഉല്ലാസ്, കെ.ജി. ഹരിദാസ്, പി.എം. ജോഷി, കെ.കെ. മുരളി എന്നിവർ സംസാരിച്ചു.