gold-smuggling
gold smuggling

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) തിരയുന്ന അഭിഭാഷകനായ ബിജു മനോഹർ ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എതിർകക്ഷികളായ ഡി.ആർ.ഐ, സംസ്ഥാന സർക്കാർ എന്നിവരിൽ നിന്ന് വിശദീകരണം തേടിയ സിംഗിൾബെഞ്ച് ഹർജി ഈ മാസം 24 ന് പരിഗണിക്കാനായി മാറ്റി. തനിക്ക് സ്വർണകടത്തുമായി ബന്ധമില്ല. മൂന്നോ നാലോ തവണ വിദേശത്തേക്ക് പോയതിനാണ് കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നത്. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. അറസ്റ്റിലാവുകയാണെങ്കിൽ പീഡനവും ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുമെന്ന ഭയവുമുണ്ടെന്നും ഹർജിയിൽ പറയുന്നു.