കോതമംഗലം: താലൂക്ക് എൻ.എസ്.എസ്. യൂണിയൻ രക്ഷാധികാരിയും എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പറുമായ പി.ഡബ്ളി.യു.ഡി റിട്ട. ഉദ്യോഗസ്ഥൻ മാതിരപ്പിള്ളി ഐക്കര (ജയഭവൻ) വി. ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. എൻ.എസ്.എസ് കോതമംഗലം യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബികാദേവി. മക്കൾ: ജയരാജ് (രജിസ്ട്രാർ സിഡിറ്റ്), സീമ ശങ്കർ (മാനേജർ, ഇന്ത്യൻ ബാങ്ക്, ആലുവ), സാജൻ (ദുബായ്). മരുമക്കൾ: ഡോ.ടി.എൻ. സീമ (മുൻ എം.പി, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ), ഡോ. ശങ്കര നാരായണൻ നായർ (റിട്ട. പ്രൊഫ. കുസാറ്റ്), ഡോ. ശ്രീജ സാജൻ (ദുബായ്).