cardinal-case
cardinal case

കൊച്ചി: സീറോ മലബാർ സഭ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജരേഖ തയ്യാറാക്കിയ കേസിൽ എറണാകുളം കോന്തുരുന്തി സ്വദേശി ആദിത്യനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വ്യാജരേഖ ഒരു വ്യവസായ സ്ഥാപനത്തിന്റെ സെർവറിൽ നിന്ന് ലഭിച്ചുവെന്ന നിലപാടിലാണ് ഇയാൾ.

ഈ രേഖകൾ ഇ-മെയിലൂടെ സഭയുടെ മുൻ പി.ആർ.ഒ ഫാ. പോൾ തേലക്കാട്ടിനും അവിടെ നിന്ന് അഡ്‌മിനിസ്ട്രേറ്ററായ ബിഷപ്പ് മനത്തോടത്തിനും ലഭിച്ചു. സിനഡിൽ രേഖകൾ ചർച്ചക്ക് വന്നപ്പോൾ ബാങ്ക് രേഖകൾ വ്യാജമാണെന്ന് കർദ്ദിനാൾ വെളിപ്പെടുത്തി. ഇതോടെ സഭ പൊലീസിൽ പരാതി നൽകി.
ആലുവ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദിത്യനെ ചോദ്യം ചെയ്യുന്നത്. രേഖകൾ ലഭിച്ചുവെന്ന് പറയുന്ന ബിസനസ് സ്ഥാപനത്തിന്റെ സെർവറിൽ ഇപ്പോൾ രേഖകളില്ല. ഈ സ്ഥാപനത്തിലെ സിസ്‌റ്റങ്ങളുടെ ചുമതലക്കാരനായിരുന്നു ആദിത്യൻ.
രേഖകൾ ഇ-മെയിലിലൂടെ ലഭിച്ചതാണെന്ന് പോൾ തേലക്കാട്ട് നേരത്തെ മൊഴി നൽകിയിരുന്നു. മറ്റൊരു വൈദികനായ ടോണി കല്ലൂക്കാരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.