പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എം.എൻ. ചന്ദ്രന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് എം.എൻ. ചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) വൈകിട്ട് മൂന്നിന് തട്ടംപടി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ നടത്തും. എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം ഹൈബി ഈഡൻ എം.എൽ.എയും ചികിത്സാ സഹായ വിതരണം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും പഠനോപകരണ വിതരണം അബ്ദുൾ മുത്തലിബും മുതിർന്ന പൗരന്മാരെ ആദരിക്കൽ കെ.പി. ധനപാലൻ, എം.എം. മോനായി എന്നിവരും നിർവ്വഹിക്കും.
ഫൗണ്ടേഷന്റെ ഈവർഷത്തെ കർമ്മശ്രേഷ്ഠപുരസ്കാരം രാജേശ്വരി ഗ്രൂപ്പ് ചെയർമാൻ വി.എസ്. രാമകൃഷ്ണനും ഗുരുശ്രേഷ്ഠ പുരസ്കാരം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വസ്ഥാനം വഹിച്ച ടി.എ. വിജയനും ചന്ദ്രമിത്ര അവാർഡ് ടി.കെ. തങ്കപ്പനും സമ്മേളനത്തിൽ സമ്മാനിക്കും. വിജു ചുള്ളിക്കാട്, എം.പി. ബിനു, കൊടുവഴങ്ങ ബാലകൃഷ്ണൻ, സി.എ. മണി തുടങ്ങിയവർ സംസാരിക്കും.