thiruvairanikulam
തിരുവൈരാണിക്കുളത്ത് മംഗല്യ 2019 നടന്നു.

കാലടി:: തിരുവൈരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മംഗല്യം സമൂഹ വിവാഹം നടന്നു. ഇന്നലെ രാവിലെ 8 ന് ശ്രീ പാർവതി ദേവിയുടെ നടയിൽ മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 12 യുവതീയുവാക്കളുടെ മംഗല്യ മുഹൂർത്തത്തിന് തിരുവൈരാണിക്കുളം സാക്ഷിയായി.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന ആശംസ സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ ഈ സംരംഭം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്‌ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാതുൽറാം സ്വാഗതം ആശംസിച്ചു. അൻവർ സാദത്ത് എം.എൽ.എ, പി.രാജു, ജി.സി.ഡി.എ ചെയർമാൻ വി.സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിന ബി. രാസ് , ഫാ. ജോയ് പ്ലാക്കൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. ക്ഷേത്രം മാനേജർ എം. കെ കലാധരൻ, അസിസ്റ്റൻറ് മാനേജർ എം.പി സുരേഷ് എന്നിവർ നേതൃത്വം നൽകി. സമൂഹ വിവാഹ കൺവീനർ പി.ശിവശങ്കരൻ നന്ദി പറഞ്ഞു.