പെരുമ്പാവൂർ: കുറുപ്പംപടിയിലെ സഹകരണ ബാങ്കിന് സമീപമുണ്ടായിരുന്ന മാലിന്യം ഡി.വൈ.എഫ് ഐ കുറുപ്പംപടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കച്ചവടക്കാർക്കും നാട്ടുകാർക്കും ശാപമായി മാറിയ മാലിന്യക്കൂമ്പാരം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത് കുഴിയെടുത്ത് മൂടി.
ഡി.വൈ.എഫ്.ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അരുൺ പ്രശോബ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. എസ്. മോഹനൻ, രായമംഗലം ഗ്രാമപഞ്ചായത്ത് അംഗം അനിൽ എന്നിവർ സംസാരിച്ചു.