കൊച്ചി: ബി.ഡി.ജെ.എസ്. മഹിളാസേന തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ, ജില്ല ജോ. സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, മഹിളാസേന മണ്ഡലം ജനറൽ സെക്രട്ടറി ധന്യ അഭിലാഷ്, മണ്ഡലം ഭാരവാഹികളായ വി.ടി. ഹരിദാസ്, എം.പി. ജിനേഷ്, ടി.എം. രഘുവരൻ, ശോഭ കിഷോർ, ഓമന കാർത്തികേയൻ, അനില സുരേന്ദ്രൻ, പമീല സത്യൻ, പ്രഗീത ബാബു, സുജാത മണിലാൽ തുടങ്ങിയവർ സംസാരിച്ചു.