bus-terminal
നിർമ്മാണം പൂർത്തീകരിക്കുന്ന പെരുമ്പാവൂരിലെ യാത്രിനിവാസ് ബസ് ടെർമിനൽ

പെരുമ്പാവൂർ: യാത്രക്കാരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാവൂരിലെ യാത്രിനിവാസ് ബസ് ടെർമിനൽ നിർമ്മാണം അവസാന ഘട്ടത്തിൽ. മേൽക്കൂര സ്ഥാപിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. 73 ലക്ഷം രൂപ ചിലവഴിച്ചാണ് ടെർമിനർ നിർമ്മാണം പൂർത്തിയാക്കുന്നത്. യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയും വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുമാണ് ടെർമിനൽ നിർമ്മിക്കുന്നത് . യാത്രിനിവാസിന് പിന്നിലുള്ള കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കും . പെരുമ്പാവൂർ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് യാത്രിനിവാസ്.
കോതമംഗലം, കറുപ്പുംപടി, അങ്കമാലി, കോടനാട്, മുവാറ്റുപുഴ, കോലഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിർത്തിയാണ് യാത്രക്കാരെ കയറ്റി യാത്ര തുടരുന്നത് . ടെർമിനലോട് ചേർന്ന് വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത് . വെയിലും മഴയും ഏൽക്കാതെ ബസ് കാത്ത് നിൽക്കാൻ സൗകര്യം വേണമെന്നുള്ള യാത്രക്കാരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് യാഥാർത്ഥ്യമാകുന്നത്.