nammal
നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ്, എന്റെ ഗ്രാമം ,വിമൻസ് ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്‌ളബ്, ആലുവ ഫാത്തിമാ ഐ കെയർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് അങ്കമാലി ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ്, എന്റെ ഗ്രാമം വിമൻസ് ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്‌ളബ്, ആലുവ ഫാത്തിമാ ഐ കെയർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് അങ്കമാലി ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇളമ്പകപ്പിള്ളി ശ്രീനാരായണ സമിതി ഹാളിൽ നടന്ന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്‌ളാസിന് പെരുമ്പാവൂർ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പോൾ തോമസ് ജോണും കുടുംബബോധവത്കരണ ക്‌ളാസിന് പബ്‌ളിക് പ്രോസിക്യൂട്ടറും സാമൂഹ്യപ്രവർത്തകയുമായ അഡ്വ.രേഖ സി നായരും നേതൃത്വം നൽകി. ക്യാമ്പിലെത്തിയ രോഗികൾക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന, സൗജന്യ മരുന്നുകൾ എന്നിവ നൽകി. സ്‌കൂൾ കുട്ടികൾക്കുളള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി.എം. സലിം, എം.ഐ. ബീരാസ്, വാർഡ് മെമ്പർ ബിന്ദു, നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ യാസർ യാച്ചു തുടങ്ങിയവർ സംബന്ധിച്ചു.