education
മുവാറ്റുപുഴ നിർമ്മലാ സദനിൽ ദേശീയ സെമിനാർ എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസ് ഡീൻ പി.എസ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. റാണി പി.പി., സിസ്റ്റർ ജ്യോതിസ്, ഡോ.സി.ദിവ്യ , ജിമ്മി ബി.വർഗീസ് എന്നിവർ സമീപം.

മൂവാറ്റുപുഴ: നിർമ്മലാ സദൻ ട്രെയിനിംഗ് കോളേജിൽ മെതേഡ്‌സ് ഓഫ് ടീച്ചിംഗ് എന്ന വിഷയത്തിൽ മൂന്നു ദിവസത്തെ ദേശീയ സെമിനാർ എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസ് ഡീൻ പി.എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജ്യോതിസ്, ജിമ്മി ബി.വർഗീസ് എന്നിവർ പ്രസംഗിച്ചു..