manavikatha
ഭീകരതയ്ക്കെതിരെ മനുഷ്യ മന:സാക്ഷിയുണർത്താൻ ജനാധിപത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറിൽ മാനവികത കൂട്ടായ്മ തിരിതെളിച്ചപ്പോൾ

കൊച്ചി: ഭീകരതയ്ക്കെതിരെ മനുഷ്യ മന:സാക്ഷിയുണർത്താൻ ജനാധിപത്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധിസ്‌ക്വയറിൽ മാനവികത കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന രചയിതാവ് ഐ.എസ്. കുണ്ടൂർ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. എ.അടപ്പൂരിന്റെ ഭീകരവിരുദ്ധ സന്ദേശം നോബിൾമാത്യു വായിച്ചു. ജസ്റ്റിസ് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ ഡി.ജി.പി എം.ജി.എ രാമൻ, പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മ, ഇ.എൻ. നന്ദകുമാർ എന്നിവർ സംസാരിച്ചു. എ.എൻ. രാധാകൃഷ്ണൻ, ഫാ. റോയ്, എൻ. വേണുഗോപാൽ, കെ.വി.എസ്. ഹരിദാസ്, ടി.ജി. മോഹൻദാസ്, പി. രാമചന്ദ്രൻ, കെ.വി. സാബു , നോബിൾ മാത്യു, ആർ.വി. ബാബു, ഡോ. ടി.എൻ. വിശ്വംഭരൻ, എൻ.ഡി. പ്രേമചന്ദ്രൻ, അഹമ്മദ് കബീർ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്‌കോപ്പ, സുരേഷ് വൈദ്യൻ, കമാൻഡർ മോഹനൻപിള്ള, എസ്. സുധീർ, പി.കെ. ബാഹുലേയൻ, വാമലോചനൻ, കുരുവിള മാത്യൂസ്, ക്യാപ്ടൻ സുന്ദരം, എൻ.ആർ സുധാകരൻ, എസ്.ആർ.കെ. പ്രതാപൻ, ടി.വി. സിന്ധുമോൾ, അസിസ്റ്റൻറ് സോളിസിറ്റർ അഡ്വ. വിജയകുമാർ, അഡ്വ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. കെ.എൻ.ദേവകുമാർ സ്വാഗതവും ഷിബു ആന്റണി നന്ദിയും പറഞ്ഞു.