കൊച്ചി: കേരളത്തിൽ പ്രൈം വരിക്കാരുടെ എണ്ണം വർദ്ധിച്ചതായി ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖരായ ആമസോൺ ഇന്ത്യ. കൊച്ചിക്ക് പുറമേ ഇടുക്കി, മലപ്പുറം, പാലക്കാട്, കൊല്ലം പട്ടണങ്ങൾ പ്രൈമിന്റെ നേട്ടങ്ങൾ ആസ്വദിക്കുന്നവരാണെന്ന് ആമസോൺ ഇന്ത്യ പ്രൈം മെമ്പർ ഗ്രോത്ത് മേധാവി സുബ്ബു പളനിയപ്പൻ പറഞ്ഞു.
വസ്ത്രങ്ങൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, ആരോഗ്യം, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ് കൂടുതൽ വാങ്ങുന്നത്.
2016ൽ തുടങ്ങിയ ആമസോൺ പ്രൈം ഷോപ്പിംഗ്, വിനോദം എന്നിവയിൽ ഉപഭോക്താക്കൾക്ക് നേട്ടങ്ങൾ നൽകുന്നു. വാർഷിക അംഗത്വ ഫീസായ 999 രൂപയ്ക്ക് നിരവധ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.