ആലുവ: നേവൽ ആർമമെൻറ് പെൻഷനേഴ്‌സ് അസോസിയേഷൻ സംഗമം എൻ.എ.ഡി സി.ജി.എം ബി. ബർമൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എക്‌സ്. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. ബാലസുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബാലകൃഷ്ണൻ, ബാസ്റ്റിൺ മനോഹർ, വി.ഇ. സ്റ്റീഫൻ, പി.എസ്. നായർ, പി. ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഭാരവാഹികളായി എ.എക്‌സ്. ഫ്രാൻസിസ് (പ്രസിഡന്റ്), കെ.ആർ. ബാലസുബ്രഹ്മണ്യൻ (സെക്രട്ടറി), പി.കെ. വേണുഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2016 ന് മുൻപ് പെൻഷനായവർക്ക് ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.