sheeba
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ചെമ്പഴന്തി കുടുംബ യൂണിറ്റിൽ പ്ളസ് ടു പരീക്ഷയിൽ എ പ്ളസ് നേടിയ ജ്യോതിലക്ഷ്മി പ്രദീപിന് ഷീബ സുനിൽ പൊന്നുംകുളം ഉപഹാരം സമ്മാനിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ചെമ്പഴന്തി പ്രാർത്ഥനാ കുടുംബയൂണിറ്റ് പ്ളസ് ടു പരീക്ഷയിൽ എ പ്ളസ് നേടിയ ജ്യോതിലക്ഷ്മി പ്രദീപിനെ ആദരിച്ചു. ഷീബ സുനിൽ പൊന്നുംകുളം ഉപഹാരം സമ്മാനിച്ചു.

ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലർ കെ.സി. സ്മിജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, കൗൺസിലർ ജോയി സലിൽകുമാർ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഹിത ജയൻ, സെക്രട്ടറി മിനി പ്രദീപ്, കുടുംബയൂണിറ്റ് കൺവീനർ ഷീബ സുനിൽ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.