elathikkara-school-
ഇളന്തിക്കര ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സ്കൂളിലെ അലൻ ഡെന്നിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കോട്ടപ്പുറം രൂപത കിഡ്സ്‌ ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ നിർവഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ വീട് തകർന്ന നിർദ്ധന വിദ്യാർത്ഥിക്ക് പുത്തൻവേലിക്കര ഇളന്തിക്കര ഹൈസ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നു. ഇളന്തിക്കര ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പിതാവ് മരണമടഞ്ഞ അലൻ ഡെന്നി എന്ന വിദ്യാർത്ഥിക്കാണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ തറക്കല്ലിടൽ കോട്ടപ്പുറം രൂപത കിഡ്സ്‌ ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ നിർവഹിച്ചു. 619 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് രണ്ട് ബെഡ് റൂം, ഹാൾ, സിറ്റൗട്ട്‌, അടുക്കള, ടോയ്ലറ്റ് എന്നീ സംവിധാനങ്ങളോടെയാണ് നിർമ്മിക്കുന്നത്. ഫാ. തോമസ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് എം.വി. ചെറിയാൻ, സെക്രട്ടറി രഞ്ജിത്ത് മാത്യു, വീടിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന എം.കെ. തോമസ്, വി.എ. വേണു, ടി.ബി. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.