bjp
പ്രളയ ദുരിതബാധിതർക്കായുള്ള മഹിളാമോർച്ച ഹെൽപ്പ് ഡെസ്കിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ നിർവഹിക്കുന്നു

ആലുവ: സർക്കാർ സഹായം ലഭിക്കാത്ത പ്രളയ ദുരിതബാധിതർക്ക് മഹിളാമോർച്ച സഹായം നൽകും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും തുടങ്ങുന്ന ഹെൽപ്പ് ഡെസ്കിന്റെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ നിർവഹിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, ബി.ജെ.പി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ, ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാർ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, പ്രജിഷ മഹേഷ്‌, ബേബി സരോജം, എ. സുനിൽകുമാർ, പ്രമോദ്‌കുമാർ, കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.