bjp-dharnna-paravur
പറവൂരിൽ സർക്കാർ കോളേജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജി.പി നടത്തിയ സായാഹ്ന ധർണ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : പറവൂരിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ടി.ജി, വിജയൻ അനിൽ ചിറവക്കാട്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുനിത, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ശേഖർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് പൈ തുടങ്ങിയവർ സംസാരിച്ചു.