ആലുവ: ചുണങ്ങംവേലി അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റ് സുഹൃത് സദന്റെ നേതൃത്വത്തിൽ ഹാംഗിംഗ്സ് എന്ന പേരിൽ കുട്ടികൾക്കായി കരകൗശല പരിശീലന പരിപാടി സംഘടിപ്പിച്ചു. മരിയ ഡേവിസ്, മെറിൻ ജോയ് എന്നിവർ പരിശീലനം നൽകി. സുഹൃത് സദൻ പ്രസിഡന്റ് സിസ്റ്റർ സുമം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മൃദുല, സിസ്റ്റർ ദിവ്യ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ആൻ തെരേസ്, പ്രൊജ്ര്രക് കോ ഓർഡിനേറ്റർ ഷെറിൻ ജോയ് എന്നിവർ നേതൃത്വം നൽകി.