കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ 25 ന് (ശനി) രാവിലെ പത്തുമുതൽ സൗജന്യ പാദരോഗ നിർണയ ക്യാമ്പും പ്രമേഹരോഗ നിർണയ ക്യാമ്പും നടത്തും. പ്രമേഹരോഗത്തോട് അനുബന്ധിച്ചുണ്ടാകുന്ന രോഗനിർണയത്തിന് ആവശ്യമായ ബയോതെസിയോമെട്രി ടെസ്റ്റ്, എച്ച്.ബി.എ ഐ.സി, ബ്ളഡ് ഷുഗർ എന്നീ ടെസ്റ്റുകൾ സൗജന്യമായിരിക്കും. 24 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9947708414.