കൊച്ചി: പ്രതിരോധ സ്ഥാപനങ്ങളിൽ സ്ഥിരം നിയമനങ്ങൾക്ക് കരാർനൽകരുതെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.മധുകുമാർ ആവശ്യപ്പെട്ടു. സതേൺ നേവൽ കമാൻഡ് സിിവലിയൻ എംപ്ളോയിസ് ഓർഗനൈസേഷന്റെ 27ാം വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായി കെ.എസ്.അനിൽകുമാർ( പ്രസിഡന്റ്) കെ.രാധാകൃഷ്ണൻ മുകേഷ്‌മോഹൻ (വൈസ് പ്രസിഡന്റ് )എസ്.സുധീർ (ജനറൽ സെക്രട്ടറി) ആർ.പ്രവീൺ (ഓർഗനൈസിംഗ് സെക്രട്ടറി )അരുൺ.ആർ. മണി, ആർ.ധനജ്ഞൻ, എം.മനുകുമാർ,വി.സന്തോഷ്, ടി.ഡി.രാജേന്ദ്രകുമാർ (സെക്രട്ടറി) ഡി.ആർ.ദിൽരാജ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.