കൊച്ചി: മറ്റത്താംകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂർത്തീകരിക്കുക, മറ്റത്താംകടവ് റോഡ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുക, ചക്കുകുളം ജംഗ്ഷൻ വികസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്(ഐ) ഉദയംപേരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു.പി.നായർ, ജോൺ ജേക്കബ്ബ്, ബാബു ആന്റണി, വേണു മുളന്തുരുത്തി,ടി.വി. ഗോപിദാസ്, സാജു പൊങ്ങലായി, ബാരിഷ് വിശ്വനാഥ്, ഇ.എസ്.ജയകുമാർ, ടി.എസ്. യോഹന്നാൻ, ടി.വി. രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.