കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോൺക്രീറ്റിംഗിന്റെ പരിശോധനാഫലം അഞ്ച് ദിവസത്തിനകം ലഭിക്കും. കാക്കനാട് റീജണൽ ലബോറട്ടറിയിൽ കോൺക്രീറ്റ്, ഇരുമ്പ് കമ്പി എന്നിവയാണ് പരിശോധിക്കുന്നത്. മേൽപ്പാലം നിർമാണത്തിന് ആവശ്യമായ സിമെന്റും കമ്പിയും ഉപയോഗിച്ചിരുന്നില്ലെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കോൺക്രീറ്റിംഗ്, കമ്പി എന്നിവയുടെ അളവ്, ഗുണ നിലവാരം എന്നിവയാണ് ലാബിൽ പരിശോധിക്കുന്നത്. ഇവയുടെ ഫലം ലഭിച്ചാലുടൻ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് റേഞ്ച് എസ്.പി. കെ .കാർത്തിക് പറഞ്ഞു.