കൊച്ചി :ഏറെകാലത്തെ കാത്തിരിപ്പിന് ഒടുവിൽ ഇടപ്പള്ളിയിലെ റെയിൽവേ അടിപ്പാതക്ക് നടപടികളാകുന്നു. പദ്ധതിക്ക് രൂപരേഖയായി.പഴയ ഗുരുവായൂർ റോഡിലെ അടച്ച റെയിൽവേ കവാടത്തിനു നേരെയാണ് അടിപ്പാത നിർമ്മിക്കുന്നത്.എം.എൽ.എ മാരുടെ ഫണ്ടിൽ നിന്നും മൂന്നര കോടിയോളം രൂപ റെയിൽവേക്ക് അടച്ചു. ഇരുഭാഗത്തുമുള്ള റോഡിന്റെ വികസനത്തിനാണ് ഇത്.സംസ്ഥാന പൊതുമരാമത്തിന്റെ അധീനതയിലാണ് ഈ റോഡ്.അടിപ്പാതയുടെ നിർമ്മാണത്തിന്റ വിഹിതം എം.പി ഫണ്ടിൽ നിന്ന് നൽകും.നിർമാണത്തിനുള്ള കരാർ നടപടികളും പൂർത്തിയായി.പണികൾ ഏതാനും മാസങ്ങൾക്കകം തുടുങ്ങുമെന്നു ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയിച്ചതായി സ്ഥലം കൗൺസിലർ പി.ജി.രാധാകൃഷ്ണൻ പറഞ്ഞു..അടിപ്പാതക്കായി ഏറെക്കാലമായി യാത്രക്കാർ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു..ജനപ്രധിനിധികളായ കെ.വി.തോമസ്, ഹൈബി ഈഡൻ, പി.ടി.തോമസ്, ഇബ്രാഹിം കുഞ്ഞ് എന്നിവർ നിരന്തരം റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടതിനെതുടർന്നാണ് ഒടുവിൽ നടപടിയായത്.തുടക്കത്തിൽമണ്ണ് പരിശോധന നടപടികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നുംഎട്ട് ലക്ഷം രൂപയോളം ചെലവാക്കിയിരുന്നു.അടിപ്പാത വരുന്നതോടെ റെയിൽവേ ഇടപ്പള്ളി മേൽപ്പാലത്തിലെ തിരക്കിന് പരിഹാരമാകും.വാഹനങ്ങൾക്ക് പഴയ റോഡിലൂടെ അടിപ്പാത കടന്ന് വേഗം കുന്നുംപുറം ജംഗ്ഷനിൽ എത്താനാകും.അമൃത ആശുപത്രിയിൽ വരുന്ന രോഗികൾക്കു ഏറെ പ്രയോജനകരമാകും.പഴയ റോഡിലെ റെയിൽവേ ഗേറ്റ് അടച്ചതോടെ മുഴുവൻ വാഹനങ്ങളും മേല്പാലം വഴിയാണ് പോകുന്നത്.മേല്പാലത്തിൽ ചെറിയ വാഹനം കേടായാൽപോലും ഗതാഗതം മൊത്തത്തിൽ താറുമാറാവുകയാണ് പതിവ്.പലപ്പോഴും ഗതാഗത കുരുക്ക് ഇടപ്പള്ളി ജംഗ്ഷൻ വരെ നീളാറുണ്ട്.കുന്നുംപുറം, ചേരാനല്ലൂർ നിവാസികൾക്ക്ഏറെ ഗുണകരമാകുന്നതാണ് അടിപ്പാത..
ആറു കോടിയോളം രൂപയുടെ പദ്ധതി.
മൂന്നു കിലോമീറ്ററോളം ദൂരം കുറയും
വമേല്പാലത്തിലെ കുരുക്ക് ഒഴിയും