kamalpaksha
കൊച്ചിൻ വെൽഫയർ സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജസ്റ്റിസ് കെമാൽ പാഷ സംസാരിക്കുന്നു

ആലുവ: ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പേപ്പർ ബാലറ്റിലൂടെയുള്ള വോട്ടിംഗ് സംവിധാനം തിരിച്ചുവന്നാൽ മാത്രമേ നീതിപൂർവമായ തിരഞ്ഞെടുപ്പ് നടക്കുകയുള്ളുവെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
കൊച്ചിൻ വെൽഫയർ സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ബീരാൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ, അൻവർ സാദത്ത് എം.എൽ.എ, ടി.എം. സക്കീർ ഹുസൈൻ, എ.എം. യൂസഫ്, ബി.എ. അബ്ദുൽ മുത്തലിബ്, വി.എ. സക്കീർ ഹുസൈൻ, വി.പി. ജോർജ്, ടി.കെ. മോഹനൻ, കെ.എം. കുഞ്ഞുമോൻ, എ. ഷംസുദ്ദീൻ, കെ.എ. മായിൻകുട്ടി, നജീബ് ഇലഞ്ഞിക്കായി എന്നിവർ പ്രസംഗിച്ചു.