കൊച്ചി : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനം 24, 25, 26 തീയതികളിൽ ആലുവയിൽ നടക്കും. പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, കവി സമ്മേളനം, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെമാൽ പാഷ, മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്, എം.എൽ.എമാരായ അൻവർ സാദത്ത്, മുല്ലക്കര രത്‌നാകരൻ, എൽദോ എബ്രഹാം എന്നിവർ പങ്കെടുക്കും.

സംഘാടക സമിതി യോഗത്തിൽ ചെയർമാൻ പി. രാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ റാവുത്തർ, പി.ജെ. സെബാസ്റ്റ്യൻ, ടി.കെ. ചക്രപാണി, കെ.എം. പീറ്റർ, എ. ഷംസുദീൻ, ശ്രീജി തോമസ്, ജോസഫ് കുരിശുംമൂട്ടിൽ, പി.സി. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.