കൊച്ചി : ലത്തീൻ കത്തോലിക്കരോട് സ്ഥാനാർത്ഥി നിർണയത്തിൽ എൽ.ഡി.എഫ് കൈക്കൊണ്ട പ്രതികൂല സമീപനത്തിനുള്ള മറുപടിയാകും എറണാകുളം ഉൾപ്പടെ മണ്ഡലങ്ങളിലെ ജനവിധിയെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമിതി വിലയിരുത്തി. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ ജനവിഭാഗത്തിനും ലഭ്യമാക്കുകയെന്ന രാഷ്ട്രീയമര്യാദ ഇത്തവണ എൽ.ഡി.എഫ് പ്രകടിപ്പിച്ചില്ല. ജനസംഖ്യാനുപാതികമായി ഒരു സീറ്റെങ്കിലും സമുദായത്തിന് അർഹതപ്പെട്ടതാണ്. എൽ.ഡി.എഫിൽ പ്രവർത്തിക്കുന്നവരും അനുഭാവികളുമായ സമുദായ അംഗങ്ങളോട് നീതി പുലർത്താൻ എൽ.ഡി.എഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് സംസ്ഥാനസമിതി വിലയിരുത്തി.

സംസ്ഥാന പ്രസിഡൻറ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറർ എബി കുന്നേപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ ഇ.ഡി. ഫ്രാൻസിസ്, ജെ. സഹായദാസ്, ജോസഫ് ജോൺസൻ, ബേബി ഭാഗ്യോദയം, ടി.എ. ഡാൽവിൻ, ഉഷാകുമാരി എസ്, അജു ബി. ദാസ്, സെക്രട്ടറിമാരായ എം.സി. ലോറൻസ്, ജസ്റ്റിൻ ആന്റണി, ബിജു ജോസി, ദേവസി ആന്റണി, ജോൺ ബാബു, ജസ്റ്റീന ഇമ്മാനുവൽ, ജസ്റ്റിൻ കരിപ്പാട്ട്, ജോർജ് നാനാട്ട് എന്നിവർ പ്രസംഗിച്ചു.