കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയിലെ അഞ്ചാമത് ഷോൾഡർ സർജറി കോൺഫറൻസ് ഷോൾഡർ കോൺ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 25 ന് രാവിലെ 11ന് അർജുന പുരസ്കാര ജേതാവ് മേഴ്‌സിക്കുട്ടൻ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഷോൾഡർ സർജന്മാർ പങ്കെടുക്കും. 35ഓളം അറിയപ്പെടുന്ന ഷോൾഡർ ശസ്ത്രക്രിയ വിദഗ്‌ദ്ധൻമാർ ചർച്ചകളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. സൺറൈസ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഷോൾഡർ കോൺ ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ.ആർ പ്രതാപ്കുമാർ, ആശുപത്രി ജനറൽ മാനേജർ എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.