കൊച്ചി: പാമ്പ്ര സെൻറ് ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ മുറേൻ അഭിഷേക കൂദാശ 26ന് നടക്കും. വൈകിട്ട് 6.30ന് പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രം രണ്ടാമൻ, കാതോലിക്ക ബാവ ബസേലിയോസ് തോമസ്ഥ പ്രഥമൻ, മെത്രാപ്പോലീത്ത കുരിയാക്കോസ് മോർദിയസ്‌ക്കോറോസ് എന്നിവർക്ക് സ്വീകരണം നൽകും. പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥനയും പള്ളിയുടെ മൂറോൻ അഭിഷേക കൂദാശയും നടക്കും. 27ന് രാവിലെ 8.30ന് മൂന്നിൻമേൽ കുർബാന നടക്കും. വാർത്ത സമ്മേളനത്തിൽ പള്ളി വികാരി ഫാ. രാജു കൊളാപ്പുറത്ത്, സെക്രട്ടറി സി.ജെ. ജോയി ചിറ്റേത്ത്, ട്രസ്റ്റി സി.എം ജോയി ചെമ്പോതുരുത്തിൽ, പബ്ലിസിറ്റി കൺവീനർ മനോജ് .എം.പോൾ നെല്ലിക്കുഴി എന്നിവർ പങ്കെടുത്തു.