കാലടി: ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 26 -ാമത് സ്ഥാപകദിനം ഭാരതീയ ദിനമായി ആചരിച്ചു. ശ്രീശങ്കര നാട്യമണ്ഡപത്തിൽ നടന്ന ദിനാചരണം പി.ടി.എ പ്രസിഡന്റ് കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഏഞ്ചലീന സജീവ് പ്രഭാഷണം നടത്തി. കലാ സംഘാടനത്തിന് നേതൃത്വം കൊടുത്ത 30 പി.ടി.എ അംഗങ്ങളെ സ്കൂൾ ഡയറക്ടർ സുധാ പീതാംബരനും വൈസ് പ്രസിഡന്റ് ടി.ജി. ഹരിദാസും ചേർന്നു പൊന്നാടഅണിയിച്ച് ആദരിച്ചു. രഹ്ന നന്ദകുമാർ സ്വാഗതവും പ്രതിഭ എൻ.എസ് നന്ദിയും പറഞ്ഞു.