കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് അതിർത്തിയിൽപ്പെടുന്ന റോഡുകളുടെ വശങ്ങളിലും ഓടകൾ, കനാലുകൾ, മറ്റു ജലസ്രോതസുകൾ എന്നിവിടങ്ങളിൽ മാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതും ജലമൊഴുക്ക് തടസപ്പെടുന്ന വിധം റോഡുവക്കിൽ കൃഷിചെയ്യുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്. മഴക്കാലമാകുന്നതോടെ കൊതുകുകളും ഈച്ചകളും വർദ്ധിച്ച് പകർച്ചവ്യാധികൾ പടരുന്നതിനും സാദ്ധ്യത ഏറെയാണ്. ജനങ്ങൾ പഞ്ചായത്തുമായി സഹകരിക്കണമെന്നും, ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അറിയിക്കണം. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ കുറ്റക്കാർക്കെതിരെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.