കൊച്ചി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) 17 ാം വാർഷികാഘോഷം മേയ് 24 ന് രാവിലെ 10.30 ന് സെന്റ് ആൽബർട്‌സ് കോളേജിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി സന്ദേശം നൽകും. വൈസ് പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.എൽ.എ മുഖ്യാതിഥിയാകും.
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ നിർമ്മൽ ഔസേപ്പച്ചനെ യോഗത്തിൽ ആദരിക്കും. കെ.ആർ.എൽ.സി.സി എക്‌സിക്യുട്ടീവ് യോഗവും ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.