മൂവാറ്റുപുഴ: ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറി ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രോബാഗിൽ വളമിട്ട പച്ചക്കറി തൈകൾ 25എണ്ണം വീടുകളിൽ എത്തിക്കും. 2000രൂപ ചെലവ് വരുന്ന ഒരു യൂണിറ്റിന് 500രൂപ ഗുണഭോക്തൃ വിഹിതമായി നൽകണം. ഗുണഭോക്താക്കൾ അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ: 8075273616.