citu-sahayam
പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിക്ക് സി.ഐ.ടി.യു സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ എളമരം കരിം എം.പി കൈമാറുന്നു.

പറവൂർ: പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിക്ക് സി.ഐ.ടി.യു 5അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി. സംസ്ഥാന കമ്മിറ്റി വിവിധ യൂണിയനുകളിൽ നിന്നു സമാഹരിച്ച തുക കരിമ്പാടത്ത് പ്രവർത്തിക്കുന്ന യാൺ ബാങ്കിനാണു കൈമാറിയത്. എളമരം കരിം എം.പിയിൽ നിന്നും ധനസഹായം യാൺ ബാങ്ക് പ്രസിഡന്റ് ടി.എസ്. ബേബിയും മുൻ ഹാന്റക്സ് ചെയർമാൻ കെ.പി. സദാനന്ദനും ചേർന്ന് ഏറ്റുവാങ്ങി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, എസ്. ശർമ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ്, സെക്രട്ടറി സി.കെ. മണിശങ്കർ, ഏരിയ സെക്രട്ടറി കെ.സി. രാജീവ്, കെ.എൻ. രവീന്ദ്രനാഥ്, എം.എം. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.