പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് ആവശ്യമായ കർമപദ്ധതിക്കു രൂപം നൽകി. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് പഞ്ചായത്തിൽ നടപ്പാക്കേണ്ട ആരോഗ്യപരിപാലന, ശുചീകരണ, മാലിന്യ നിർമാർജന പരിപാടികൾ ആവിഷ്കരിച്ചു. പ്രത്യേക ഗ്രാമസഭയിലാണ് തീരുമാനമെടുത്തത്. ഗ്രാമസഭ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് ഗോതുരുത്ത്, എ.എം. ഇസ്മയിൽ, ജസ്റ്റിൻ തച്ചിലേത്ത്, ഷീല ജോൺ, അനിൽകുമാർ, ടി.എസ്. രാജു, ഷിബു ചേരമാൻതുരുത്തി, ടി.വി. ജയ്‌ഹിന്ദ്, സംഗീത രാജു, ബബിത ദിലീപ്, റിനു ഗിലീഷ്, ബിൻസി സോളമൻ, ദേവദാസ്, ഡോ.മഞ്ജു എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, വിദ്യാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അംഗൻവാടികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന ക്ലബുകൾ, ഗ്രന്ഥശാലാ പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർ എന്നിവരുടെ നിർദേശങ്ങളിൽ നിന്നാണ് പദ്ധതികൾ നടപ്പിലാക്കുക. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനൊപ്പം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ഹരിത ക്ലബുകൾ സജീവമാക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ബോധവത്കരണ ക്ലാസുകൾ നടത്തും.