പറവൂർ : പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ, കോളേജ് സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും 25ന് രാവിലെ ഏഴരയ്ക്ക് തോന്ന്യകാവിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാക്കുന്ന വാഹനങ്ങളിൽ സുരക്ഷാ സ്റ്റിക്കർ പതിക്കും. 29ന് രാവിലെ ഒമ്പതിന് പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ നടക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ ഡ്രൈവർമാരും മറ്റ് വാഹന ജീവനക്കാരും പങ്കെടുക്കണം. ഫോൺ: 94472 59995.