അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിന്റെയും എസ്‌പോയർ അക്കാഡമിയുടെയും സഹകരണത്തോടെ കരിയർ ഗൈഡൻസ് സെമിനാർ നടത്തും.
25 ന് ഉച്ചകഴിഞ്ഞ് 2 ന് അങ്കമാലി സി.എസ്.എ. ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ എം. എ. ഗ്രേസി മുഖ്യപ്രഭാഷണം നടത്തും. കരിയർ ഗൈഡൻസ്, വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ ക്ലാസെടുക്കും.